നിരവധി സ്ത്രീകളെ ഫോണിലൂടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയ 51കാരന് ഒടുവില്‍ പിടിയിലായി.രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. 66 സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്.
പ്രായഭേദമന്യേ സ്ത്രീകളെ വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുകയും അശ്ലീല സന്ദേശവും അയയ്ക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ഹോബി. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഇയാള്‍ ഇരയാക്കി.
ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു.
ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി തെളിഞ്ഞു.