വീട്ടിലെ ബാത്ത് റൂമില്‍ ചാരായം വാറ്റികൊണ്ടിരിക്കേ പോലീസ് വീട്ടിലെത്തി യുവാവിനെ അറസ്റ്റു ചെയ്തു.
കണ്ടാണശ്ശേരി മണത്തില്‍ വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. 15 ലിറ്റര്‍ നാടന്‍ ചാരായവും നൂറ് ലിറ്റര്‍ വാഷും വാറ്റാന്‍ ഉപയോഗിച്ച സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു.
ഗുരുവായൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.കെ മനോജ്കുമാരിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രാത്രി നടത്തിയ റെയ്ഡില്‍ പ്രതി താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമില്‍ നാടന്‍ ചാരായം വാറ്റി കൊണ്ടിരിക്കുന്നതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.