ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി എല്ലാവരെയും പരിഭ്രാന്തരാക്കിയ യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ടയിലെ വാര്‍ധയില്‍ യോഗേഷ് കുബാഡെ എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്.
‘പതിനഞ്ച് മിനിറ്റിനുള്ളില്‍ 55 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് യോഗേഷ് എത്തിയത്.
തന്റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്റ്റേഷന് സ്ഥിതി ചെയ്തിരുന്നത്.
ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടികുടുകയായിരുന്നു
ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിര്‍മ്മിച്ചത്.
ഇയാളില്‍ നിന്ന് പോലീസ് കഠാരയും എയര്‍ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഗണേഷ് സയ്ക്കര്‍ പറഞ്ഞു.