നായയുടെ ദേഹത്ത് ബലൂണ്‍ കെട്ടിയ ശേഷം അതിനെ പറത്തിവിടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാള്‍ കാട്ടിയ ക്രൂരതയുടെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഡല്‍ഹിയിലെ യുട്യൂബര്‍ ഗൗരവ് ജോണാണ് അറസ്റ്റിലായത്.
വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് പറത്തുന്ന വീഡിയോ ചിത്രികരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. നായയെ പറത്തുന്നതിനായി നിരവധി ബലൂണുകളാണ് ദേഹത്ത് കെട്ടിയത്. മേല്‍ കെട്ടിയിട്ടത്.
നായ പറക്കുന്നത് കണ്ട് അമ്മയും മകനും ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെങ്കിലും മൃഗസംരക്ഷണ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
സംഭവത്തില്‍ ഗൗരവ് ജോണിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ ഫൗണ്ടാണ് ഡല്‍ഹി മാളവ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ അമ്മയ്ക്കും മകനുമെതിരെ വിവിധവകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പിന്നീട് യൂട്യൂബര്‍ മാപ്പുപറയുകയും ചെയ്തു.