
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പെരിങ്ങാല ആലിന്‍ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ്(29) ആണ് അറസ്റ്റിലായത്. ദുബായില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഇതിനിടെ നാട്ടിലെത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെങ്ങന്നൂര്‍ സി.ഐ ജോസ്മാത്യുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.