കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി എം​ഡി​എം​എ​യു​മാ​യി വീ​ണ്ടും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ

മ​ല​പ്പു​റം: കൈ​വി​ല​ങ്ങു​മാ​യി തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി എംഡിഎംഎ​യു​മാ​യി വീണ്ടും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ.

പ​ള്ളി​ക്ക​ൽ ജ​വാ​ൻ​സ് ന​ഗ​ർ പു​ൽ​പ​റ​മ്പ് ക​ള​ത്തൊ​ടി വീ​ട്ടി​ൽ വാ​ഹി​ദ്(29)​ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​യ് 22ന് ​1.120 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട പ്ര​തി, ന​ട​പ​ടി​ക​ൾ​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ടുകയായിരുന്നു. 15 ഗ്രാം ​എംഡി​എം​എ​യും ആയി​ട്ടാ​ണ് ഇ​യാ​ൾ വീ​ണ്ടും പി​ടി​യി​ലാ​യ​ത്. 

തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള​യും സം​ഘ​വും ചേ​ർ​ന്നാ​ണ് വാ​ഹി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് വാ​ഹി​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു. 

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment