സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രേമം നടിച്ച് വലയിലാക്കുകയും പിന്നീട് നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
പിടിയിലായ കാഞ്ഞിരംപാറ സ്വദേശി സനു തിരുവനന്തപുരം നഗരത്തില്‍ വൈഫ് എക്സ്ചേഞ്ച് സംഘത്തിലെ കണ്ണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സൂമ്പാ നൃത്തം പഠിക്കാനെത്തിയ സ്ത്രീകളെ സമര്‍ഥമായി വലയിലാക്കി കൊണ്ടാണ് ഇയാള്‍ പീഡനം നടത്തി വന്നിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സൈബര്‍ പൊലീസാണ് സനുവിനെ അറസ്റ്റു ചെയ്തത്.
സനുവിന്റെ വീട്ടില്‍ നിന്നും നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. സൂമ്പാ പരിശീലനത്തിന്റെ മറവില്‍ നടന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തലസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്.
ഈ പരിശീലനത്തിന്റെ മറവിലാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കിയത്. പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ വളച്ചെടുക്കുന്നതില്‍ വിരുതനായിരുന്നു ഇയാള്‍.
കെണിയില്‍ വീഴ്ത്തുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നല്കിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തലസ്ഥാനത്തെ പ്രമുഖരുള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ പേര് ഇയാളുടെ സംഘത്തിലുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. വിവാഹമോചിതനായ സനുവിന് മൂന്നു കുട്ടികളുമുണ്ട്.