ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകന് ചമഞ്ഞ് വിദ്യാര്‍ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവിനെ ചങ്ങരംകുളം പോലീസ് പൊക്കി.
ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ (44) ആണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒരു വര്‍ഷം മുന്‍പ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന് ആണെന്ന് പരിചയപ്പെടുത്തി.
പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാന്‍ ആണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് യുവാവ് മോശമായ രീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു പരാതിപ്പെട്ടു.
ഇവര്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ആരും വിളിച്ചില്ല എന്ന് വ്യക്തമായത്. തുടര്‍ന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് നിന്നാണ് വിളിച്ചത് എന്ന് വ്യക്തമായി.
പ്രതിക്കെതിരെ തിരച്ചില്‍ നോട്ടിസ് ഇറക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാളെ പിടികൂടുകയായിരുന്നു.
എസ്ഐ ഖാലിദ്, സീനിയര്‍ സിപിഒ വി.വി.സനോജ്, സിപിഒ ഭാഗ്യരാജ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.