കൊയിലാണ്ടി: കുട്ടികളുടെ ഫോട്ടോ പ്രൊഫൈൽ നിർമിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ തൂവ്വക്കുന്ന് മുജ്തബ (27) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്.
ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
കൊയിലാണ്ടി സ്വദേശിയുടെ ഫോട്ടോ ദുരുപയോഗിച്ച് ഇത്തരത്തിൽ പണം തട്ടി ആറു മാസം മുൻപാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.
ഇയാൾ മുൻപും ഓൺലൈൻ തട്ടിപ്പു കേസിൽ പ്രതിയായിട്ടുണ്ട്. കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എഎസ്ഐ പ്രദീപ്, മണികണ്oൻ, വിജു വാണിയംകുളം എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.