വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ

മ​ണി​മ​ല: വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പൂ​വ​ര​ണി മാ​റാ​ട്ടു​ക​ള​ത്ത് ജോ​യ​ൽ ജോ​സ് ജോ​ർ​ജ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ത്രി​യി​ൽ വെ​ള്ള ഹോ​ണ്ട സി​റ്റി കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച​ശേ​ഷം 4,000 രൂ​പ​യ്ക്കു മു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കു​ക​യും ശേ​ഷം ജീ​വ​ന​ക്കാ​രോ​ട് ഓ​ൺ​ലൈ​നാ​യി പ​ണം അ​ട​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​യു​ക​യും ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ക്കുമ്പോൾ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​ണു പ്ര​തി​യു​ടെ രീ​തി.

പ​രാ​തി​യെ​ത്തു​ട​ർ​ന്നു മ​ണി​മ​ല പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണു ജോ​യ​ൽ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ൽ​നി​ന്നു നി​ര​വ​ധി വ്യാ​ജ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment