തിരുവനന്തപുരം: കണ്ണ് പരിശോധനയ്ക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതിയെ പിടികൂടി. സംഭവത്തിൽ ഉദിയൻകുളങ്ങര സ്വദേശി സതീഷാണ് പിടിയിലായത്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം. ഒപി ബ്ലോക്കിന്റെ ഒന്നാം നിലയിൽ കണ്ണുപരിശോധന വിഭാഗത്തിലാണ് പെൺകുട്ടി ചികിത്സക്കെത്തിയത്.
കണ്ണിൽ മരുന്നൊഴിച്ച ശേഷം തുടർ പരിശോധനയ്ക്ക് കാത്തിരിക്കുകയായിരുന്ന കുട്ടിയെ മുറിയിലേക്ക് കയറി ഇയാൾ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി പുറത്ത് കേട്ടതോടെ രക്ഷിതാക്കൾ ഓടിയെത്തി. ഇതോടെ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി. തുടർന്ന് പ്രതിയെ നെയ്യാറ്റിൻകര പോലീസിന് കൈമാറി.
ആശുപത്രിയിൽ രക്ഷിതാവെന്ന വ്യാജേനയാണ് അക്രമി കയറിയതെന്നും പിടിയിലായ സതീശ് ഇതിനുമുൻപും ഇത്തരം അതിക്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.