എന്തെങ്കിലും കഴിച്ചിട്ട് നാല് ദിവസമായി; വിശപ്പ് സഹിക്കാനാകാതെ പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്; ഞെട്ടൽ മാറാതെ നാട്ടുകാര്‍

മ​ല​പ്പു​റം: വി​ശ​പ്പ് സ​ഹി​ക്കാ​നാ​വാ​തെ പൂ​ച്ച​യെ പ​ച്ച​യ്ക്ക് ഭ​ക്ഷി​ച്ച് യു​വാ​വ്. മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്താ​ണ് സം​ഭ​വം. കു​റ്റി​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് യു​വാ​വ് പൂ​ച്ച​യെ പ​ച്ച​യ്ക്കു തി​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് ക​ണ്ട് നി​ന്ന​വ​ർ ചോ​ദി​ച്ച​പ്പോ​ൾ വി​ശ​ന്നി​ട്ടാ​ണ് പൂ​ച്ച​യെ തി​ന്ന​തെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​റു​പ​ടി. സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ‌‌യു​വാ​വി​ന് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. നാ​ല് ദി​വ​സ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടെ​ന്ന് പോ​ലീ​സി​നോ​ട് യു​വാ​വ് പ​റ​ഞ്ഞു.

പോ​ലീ​സ് ന​ല്‍​കി​യ ഭ​ക്ഷ​ണം മു​ഴു​വ​ന്‍ ക​ഴി​ച്ച​ശേ​ഷം ഇ​യാ​ള്‍ അ​വി​ടെ നി​ന്നും പോ​യി. ഇ​ദ്ദേ​ഹം അ​സം സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഉ​ള്‍​പ്പെ​ടെ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും യു​വാ​വ് അ​വി​ടെ​നി​ന്നും സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു​ എന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തു​നി​ന്ന് പോ​യ യു​വാ​വി​നെ കു​റി​ച്ച് മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment