തളിപ്പറമ്പ്: തളിപ്പറമ്പ് കോട്ടക്കുന്നിൽ യുവാവിന് മർദനമേറ്റു. ഭാര്യയുമായി ഒളിച്ചോടിയ കാമുകനെയാണ് ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചത്.
തളിപ്പറമ്പ് ഹിദായത്ത് നഗറിലെ കെ.ടി. ഹൗസിലെ കെ.ടി. മന്‍സൂറിനാണ് (34) മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് കോട്ടക്കുന്നിൽ ക്രിക്കറ്റ് സ്റ്റംപും ബിയര്‍കുപ്പികളും കൊണ്ട് മര്‍ദിച്ചതായാണ് പരാതി. കൈവിരല്‍ പിറകോട്ട് വളച്ച് ഒടിക്കുകയും ചെയ്തു.
നവാസിന്റെ ഭാര്യ മന്‍സൂറിന്റെ കൂടെ ഒളിച്ചോടിപ്പോയതാണ് കാരണമെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.