വിവാഹവേദികളിലെ സംഘർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. അത്തരത്തിൽ വിവാഹവേദിയിൽ വരന് നേരെ ക്രൂരമർദനമേറ്റ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനായി പങ്കെടുക്കാനെത്തിയ അധ്യാപകനാണ് വരനെ മർദിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വേദിയിലെത്തിയ യുവാവ് വരനെയും വധുവിനെയും ആശംസകൾ അറിയിക്കാനും ഇരുവർക്കുമൊപ്പം ഫോട്ടോ എടുക്കാനുമായി വേദിയിലേക്ക് കയറി. തുടർന്ന് ഫോട്ടോ എടുത്ത് സമ്മാനം വധുവിന് നൽകുകയും ചെയ്തു. പിന്നാലെ ആശംസയറിയിക്കാനായി വരന് നേരെ കൈ നീട്ടിയ യുവാവ് വരന്റെ മുഖത്ത് തുടർച്ചയായി ഇടിക്കുകയായിരുന്നു.
തുടർന്ന് ആളുകൾ ഓടി വേദിയിലേക്ക് കയറി യുവാവിനെ പിടിച്ച് മാറ്റി. ദൃശ്യങ്ങളിൽ വധുവും ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നത് കാണാം. വധു മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലെ അധ്യാപകനാണ് പ്രതി ശങ്കർലാൽ.
ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിൽ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിന്റെ പുറത്താണ് വിവാഹദിവസമെത്തി ഇയാൾ വരനെ ആക്രമിച്ചത്.
Wanna be Kabir Singh kinda Kalesh b/w Ex-Boyfriend and Groom on Wedding Stage (The ex bf and Bride were Teacher in same school) Bhilwara RJpic.twitter.com/OkOiMbs5Yl
— Ghar Ke Kalesh (@gharkekalesh) May 19, 2024