പൂജാവിധി തെറ്റിയെന്ന സംശയത്താല്‍ പൂജാരിയുടെ ചെവി കടിച്ചു പറിച്ച് യുവാവ്. കൂടാതെ യുവാവും കുടുംബവും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലാണ് സംശയം.
സെപ്റ്റംബര്‍ 29ന് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സത്യനാരായണ പൂജ ചെയ്യാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷര്‍മയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷര്‍മ.
മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താന്‍ കുടുംബം പൂജാരിയെ ക്ഷണിച്ചത്.
വീട്ടില്‍ സത്യനാരായണ പൂജ നടത്തിയാല്‍ പരിഹാരമാകുമെന്ന് പൂജാരി കുടുംബത്തെ അറിയിക്കുകയും ചെയ്തു. 29ന് വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു.
പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നല്കി 60കാരനായ പൂജാരിക്ക് വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടം ഒരുക്കി.
എന്നാല്‍ രാത്രിയായപ്പോള്‍ ലക്ഷ്മികാന്തിന്റെ ഇളയ മകന് വിപുല്‍ പൂജാരിയെ വിളിച്ചെഴുനേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു.
പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരന് വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം. രണ്ടുമക്കളും പിതാവും ചേര്‍ന്ന് പൂജാരിയെ മര്‍ദിച്ചു.
ഇതിനിടെ ഇളയമകന് പൂജാരിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുക്കുകയായിരുന്നു. നിലവിളികേട്ട് എത്തിയ അയല്‍വാസികളാണ് പൂജാരിയെ രക്ഷിച്ചത്.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പൂജാരിയെ എത്തിച്ചു. കേസെടുത്ത പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.