ലിവിങ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ യുവതിയും കൂട്ടാളികളും പിടിയില്‍.
കമ്മനഹള്ളി സ്വദേശി ക്ലാരയും (27) മറ്റ് ഏഴുപേരുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…ഡേറ്റിങ് ആപ്പ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.
ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി.
ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു പേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചു.
മാധവിനോടു കടുത്ത പക സൂക്ഷിച്ചിരുന്ന ക്ലാര, യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ മാധവ് പ്രസാദുമായി കാറില്‍ ചുറ്റിയ സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ തള്ളി.
ക്ലാരയുടെ സുഹൃത്തുക്കളായ ഹേമവതി, മധു, സന്തോഷ്, കിരണ്‍, അശ്വത് നാരായന്‍, ലോകേഷ്, മനു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
അവസാനമായി ഒരു വട്ടം കാണണമെന്നും സന്തോഷത്തോടെ പിരിയാമെന്നും ക്ലാര ആവശ്യപ്പെട്ടതനുസരിച്ച് കാണാനെത്തിയപ്പോഴാണ് മാധവിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.