കുറെയധികം ആളുകളുടെ വിയര്പ്പിന്റെ വിലയാണ് സുപ്രീം കോടതി ഉത്തരവിനെത്തുടര്ന്ന് മരടില് പൊളിഞ്ഞു വീണത്. നിരവധി ആളുകളുടെ ചങ്കു തകര്ക്കുന്ന ആ കാഴ്ച പക്ഷെ മലയാളികളുടെ പൊതുബോധം ആഘോഷിക്കുകയാണുണ്ടായത്. ഫ്ളാറ്റുകള് പൊളിക്കുന്നതിന്റെ വീഡിയോ എടുക്കാന് ആളുകള് തിരക്കുകൂട്ടിയതും സോഷ്യല് മീഡിയയില് കൂടി ഷെയര് ചെയ്ത് ആഘോഷിച്ചതും ഇതിന്റെ ദൃഷ്ടാന്തമാണ്.
ഇത്തരത്തില് ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ദൃശ്യം അടുത്തുനിന്നു പകര്ത്താന് കുറ്റിക്കാട്ടില് ഒളിച്ചിരുന്ന യുവാവിന് പറ്റിയ അമളി കണ്ടാല് ആരും തലതല്ലിച്ചിരിക്കും. ഫ്ളാറ്റ് പൊളിച്ചത് വിജയം കണ്ടതു കൊണ്ടു മാത്രമായിരിക്കും ഒരു പക്ഷെ ഇയാള് രക്ഷപ്പെട്ടത്. വലിയ അപകട സാധ്യതയുള്ള പ്രവൃത്തിയാണ് ഇയാള് ചെയ്തതെന്ന് വീഡിയോ കാണുന്ന ആര്ക്കും നിസ്സംശയം പറയാം.
വളരെ അടുത്തുനിന്ന് ദൃശ്യങ്ങള് പകര്ത്താം എന്ന് കരുതിയാണ് യുവാവ് കുറച്ചുകൂടി മുന്നോട്ട് പോയി പുല്ലുകള്ക്ക് ഇടയില് നിന്നത് എന്നാല് തകര്ന്നുവീഴുന്നതിന്റെ ശക്തിയില് പൊടിപടലങ്ങള് അവിടെ മൊത്തം വ്യാപിച്ചപ്പോള് അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നത് കാണാം. ഇത് കണ്ടു നിന്നവര് അയാളെ നോക്കി ചിരിക്കുന്നതും നമുക്ക് വീഡിയോയില് കാണാം, പക്ഷേ ഇങ്ങനെയൊരു അവസ്ഥയില് പെട്ടെന്ന് ഓടി രക്ഷപ്പെടാന് നോക്കുമ്പോള് ചുറ്റും പൊടി കാരണം പറ്റിയെന്ന് വരില്ല, അതിനാല് ഇത്തരം പ്രവര്ത്തികളില് ഏര്പ്പെടാതിരിക്കുകയാണ് ഉചിതം.