ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട മദാമ്മയുമായി സംഗമിക്കാന്‍ ഒരുങ്ങിയിറങ്ങിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പണം നല്‍കി സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ ആളിനാണ് പണി കിട്ടിയത്. ഡേറ്റിംഗ് ആപ്പ് വഴി യൂറോപ്യന്‍ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഓഗസ്റ്റില്‍ ദുബായിലെ ഹോട്ടലില്‍ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരിയായ പ്രവാസി ആപ്പ് വഴി കണ്ടിരുന്നു. മുന്‍ നിശ്ചയിച്ചതു പ്രകാരം ഇയാള്‍ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ മുറിയില്‍ ഇയാളെ കാത്തിരുന്നത് ഒരു നൈജീരിയന്‍ യുവതിയായിരുന്നു.
താന്‍ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യന്‍ യുവതി എവിടെ എന്ന അയാള്‍ തിരക്കി. അവള്‍ തനിക്കൊപ്പം ഉണ്ട് എന്നും ഒരു മിനിറ്റിനുള്ളില്‍ വരും എന്നും നൈജീരിയന്‍ യുവതി മറുപടി നല്‍കി. തുടര്‍ന്ന് ഇവര്‍ ശുചിമുറിയിലേയക്കു കയറിപോയ ഇവര്‍ തിരിച്ചു വന്നത് നഗ്‌നയായാണ്. താനുമായാണു ലൈംഗികബന്ധത്തില്‍ ഏര്‍പ്പടേണ്ടത് എന്നു നൈജിരിയന്‍ യുവതി പറഞ്ഞു. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്നു സഞ്ചാരി പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. ഈ സമയം രണ്ടു യുവാക്കള്‍ മുറിയിയേയ്ക്കു കയറി വരികയും സഞ്ചാരിയെ ബലമായി നഗ്‌നാക്കി യുവതിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.
1000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ ഈ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഇടും എന്നും ഭീക്ഷണിപ്പെടുത്തി. ഇതുകൂടാതെ സംഘം യുവാവിന്റെ വാച്ചും അടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അപമാനിതനായ യുവാവ് പോലീസില്‍ പരാതിപ്പെട്ടു. വ്യഭിചാരം ദുബായില്‍ കുറ്റമായതിനാല്‍ അകത്താകുമെന്നതിനാല്‍ മോഷണമെന്നാണ് യുവാവ് പരാതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ നൈജീരിയാന്‍ സ്വദേശികളായ മൂന്നു പേരും കുറ്റം സമ്മതിച്ചില്ല. ആരേയും ഭീഷണിപ്പെടുത്തി വാങ്ങിയതല്ല എന്നും പ്രവാസി 500 ദര്‍ഹം എനിക്കും 500 ദര്‍ഹം യുവതിക്കും നല്‍കിയതായിരുന്നു എന്നു സംഘം പറഞ്ഞു. ഇയാള്‍ വാച്ച് സമ്മാനമായി നല്‍കിയതാണ് എന്ന് നൈജീരിയന്‍ യുവതി പറഞ്ഞു. നൈജീരിയക്കാര്‍ ഉള്‍പ്പെടുന്ന ഇത്തരം തട്ടിപ്പുകളുടെ എണ്ണം ദുബായില്‍ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.