പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ്. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങി.
ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്.
പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം.
വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം.
ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പോലീസിനോടു വെളിപ്പെടുത്തി.
ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു.
ഡിവൈഎസ്പി. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി.
ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷമാണു മുറി തുറന്നത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.