ആറ് മണിക്കൂർ വീട് വൃത്തിയാക്കിയതിന് ഭർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടത് 74,000 രൂപ. ഇവരുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് ഭർത്താവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും. മാർക്ക് ഹാച്ച് എന്ന യുവാവാണ് ഭാര്യയെ കളിയാക്കാനായി വീട് വൃത്തിയാക്കിയ ശേഷം ബില്ല് അയച്ചത്.
കിടപ്പുമുറിയിലെ മൂന്ന് ബെഡ്റൂം, കാർപ്പറ്റുകൾ, ഒരു കോർണർ സോഫ ഒക്കെയും മാർക്ക് വൃത്തിയാക്കിയവയിൽ പെടുന്നു. കാർപെറ്റും മറ്റും പ്രൊഫഷണലായി വൃത്തിയാക്കുന്ന സ്ഥാപനം നടത്തുകയാണ് മാർക്ക്. അതുകൊണ്ട് തന്നെ വളരെ പ്രൊഫഷണലായിട്ടാണ് ആറു മണിക്കൂർ നേരമെടുത്ത് മാർക്ക് വീട് വൃത്തിയാക്കിയത്.
തുടർന്ന് ഭാര്യയ്ക്ക് ഓരോ കസ്റ്റമേഴ്സിനും അയക്കുന്നത് പോലെയുള്ള ബില്ല് മാർക്ക് അയച്ചു. എന്നാൽ, തന്റെ ഈ കസ്റ്റമറുടെ (ഭാര്യയുടെ) മറുപടിയിൽ താൻ തൃപ്തനല്ല എന്നാണ് മാർക്ക് തമാശയായി പറയുന്നത്. മാത്രമല്ല, അര ദിവസത്തെ കഠിനാധ്വാനമാണ് താൻ ചെയ്തത് എന്നും മാർക്ക് പറയുന്നുണ്ട്.
“കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് വളരെ നിർഭാഗ്യകരമായ ഒരു അനുഭവം ഉണ്ടായി. ഒരു വലിയ കോർണർ സോഫ, മൂന്ന് ബെഡ്റൂം കാർപ്പെറ്റ്, ഒരു സ്റ്റോൺ ഫ്ലോർ എന്നിവയെല്ലാം വൃത്തിയാക്കിയ ശേഷം കസ്റ്റമർ അതിന്റെ പണം നൽകാൻ വിസമ്മതിച്ചു. ഞങ്ങളുടെ ജോലിയിൽ അവർ സന്തുഷ്ടയായിരുന്നു!” എന്നാണ് മാർക്ക് പറഞ്ഞത്. പിന്നീടാണ് തന്റെ ഭാര്യ തന്നെയാണ് ആ കസ്റ്റമർ എന്ന് മാർക്ക് വെളിപ്പെടുത്തിയത്. നമുക്ക് വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളുമുണ്ട് എന്നാണ് ബില്ലയച്ച ഭർത്താവിന് ഭാര്യ മറുപടി അയച്ചത്.