സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ വേണ്ടി എത്ര വലിയ സാഹസങ്ങൾ ചെയ്യാനും മടിയില്ലാത്ത ആളുകളാണ് ഇപ്പോൾ സമൂഹത്തിലുള്ളത്. പ്രശസ്തിയ്ക്കായി റോഡ് സ്റ്റണ്ട് ചെയ്ത് വീഡിയോ ഇടുന്നവരും കുറവല്ല. ഈ സമയങ്ങളിൽ സുരക്ഷയെ കുറിച്ച് പോലും ആളുകൾ ചിന്തിക്കാറില്ല.
ഇത്തരത്തിൽ സമീപകാലത്ത് വൈറലായ ഒരു വീഡിയോയിൽ ഭയാനകമായ ഒരു റോഡ് സ്റ്റണ്ട് കാണിക്കുന്നുണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യൻ ഓടുന്ന കാറിന്റെ മുകളിൽ അപകടകരമായി നിൽക്കുന്നത് കാണിക്കുന്നു. ഒരു സഹയാത്രികൻ പകർത്തിയ ദൃശ്യങ്ങളാണ് ഇത്.
രാജസ്ഥാൻ രജിസ്ട്രേഷനുള്ള വാഹനമാണ് വീഡിയോയിൽ കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡ്രൈവർ വാതിൽ തുറക്കുന്നു. തുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കയറുകയും അപകടകരമായി നിൽക്കുകയും ചെയ്യുന്നു. ഈ സമയങ്ങളിലെല്ലാം കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നു.
‘ഇതിന്റെ രണ്ടാം ഭാഗം പോലീസ് അപ്ലോഡ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് സിയ എക്സിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ നടപടിയെടുക്കുന്നതിനായി രാജസ്ഥാൻ പോലീസിനെ ടാഗ് ചെയ്ത് മുംബൈ പോലീസ് രംഗതത്തെത്തി.
ഹിന്ദിയിൽ പ്രതികരിച്ച ജലവാർ പോലീസ്, “നിയമങ്ങൾക്കനുസൃതമായി നിയമനടപടികൾക്കായി ബന്ധപ്പെട്ട സർക്കിൾ ഓഫീസറെ/ പോലീസ് ഓഫീസറെ അറിയിച്ചിട്ടുണ്ട്” എന്നും മറുപടി നൽകി.
Iska part – 2 police upload karegi 😁 pic.twitter.com/gvnXw1PEOw
— Siya (@Siya17082000) May 28, 2024