മദ്യപിച്ചിട്ട് ലഹരി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മദ്യഷോപ്പിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയ്ക്ക് പരാതി നല്കി മദ്യപന്.
മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. വാഹന പാര്‍ക്കിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലോകേന്ദ്ര സോഥിയ എന്നയാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്.
ഉജ്ജെയ്നിലെ ക്ഷീരസാഗര്‍ ഘാട്ടി ഏരിയയിലെ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് വാങ്ങിയ രണ്ട് കുപ്പി സ്വദേശി മദ്യം കഴിച്ചിട്ട് ലഹരി ലഭിച്ചില്ലെന്നാണ് പരാതി.
ഏപ്രില്‍ 12 ന് അദ്ദേഹം പ്രാദേശിക എക്സൈസ് വകുപ്പ് ഓഫീസില്‍ ഇയാള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആഭ്യന്തര മന്ത്രിക്കയച്ചത്.