ചങ്ങനാശേരി: മിത്രക്കരിയില് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ പടർന്നുപിടിച്ച തീയണയ്ക്കാൻ അഗ്നിശമനസേനയോടൊത്ത് സജീവമായി പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.
മിത്രക്കരി തെക്കേമഠം അരുണ്‍ (34) ആണു മരിച്ചത്. മിത്രക്കരി ക്ഷേത്രത്തിനു സമീപം കാരക്കാട് സുഭാഷിന്റെ വീടിനോട് ചേര്‍ന്ന് ഫര്‍ണിച്ചർ നിര്‍മിക്കുന്ന യൂണിറ്റിനാണ് ഇന്നു പുലര്‍ച്ചെ തീപിടിച്ചത്.
തീയണയ്ക്കാൻ സജീവമായി രംഗത്തുണ്ടായിരുന്ന അരുൺ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.