വാഷിംഗ്ടണ്‍: കിഴക്കന്‍ മെഡിറ്ററേനിയൻ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു. ഒരു മാസത്തിനിടെ രണ്ട് വിമാനവാഹിനി കപ്പലുകളും ജെറ്റുകളും യുഎസ് കിഴക്കൻ മെഡിറ്ററേനിയനിലേക്കു മാറ്റിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്തരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. “അവരുടെ ജീവിതത്തിലെ ഓരോ ദിവസവും സമര്‍പ്പിച്ചിരുന്നത് രാജ്യത്തിനുവേണ്ടിയായിരുന്നു.
ആ പോരാളികളുടെ കുടുംബങ്ങള്‍ക്കായി നമുക്ക് എന്നും പ്രാര്‍ഥിക്കാം’ ബൈഡന് പറഞ്ഞു.