ആലുവ: യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. കടുങ്ങല്ലൂര്‍ മൂത്തേടത്ത് രാജീവ് (44) ആണ് മരിച്ചത്.
രാഷ്ട്രദീപിക കൊച്ചി യൂണിറ്റില്‍ 14 വര്‍ഷത്തോളം സര്‍ക്കുലേഷന്‍ എക്സിക്യുട്ടീവ് ആയിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എടയാര്‍ പൊതുശ്മശാനത്തില്‍. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രാജീവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെ കാക്കനാട് സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.
കടുങ്ങല്ലൂര്‍ മൂത്തേടത്ത് പരേതരായ രാജശേഖരന്റെയും വല്‍സലയുടെയും മകനാണ്. ഭാര്യ: ഗീതു. മകന്: സിദ്ധാര്‍ഥ് ആര്യന് (ഒന്നര വയസ്). അജയനും രഞ്ജിത്തും സഹോദരങ്ങളാണ്.