കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ കൊടുമുടി കീഴടക്കിയ 40കാരനായ ഓസ്ട്രേലിയക്കാരൻ കൊടുമുടിയിൽനിന്നു തിരിച്ചിറങ്ങവേ കുഴഞ്ഞുവീണു മരിച്ചു.
പെർത്ത് സ്വദേശിയായ ജെയ്സൺ ബെർണാഡ് കെന്നിസൺ ആണു മരിച്ചത്. ദൗത്യം പൂർത്തിയാക്കി താഴോട്ടിറങ്ങി തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ സമുദ്രനിരപ്പിൽനിന്ന് 8,400 മീറ്റർ താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും “മരണ മുനമ്പ്’ എന്ന ഭാഗത്ത് കുഴഞ്ഞുവീണു മരണം സംഭവിച്ചു.
മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്. 17 വർഷം മുമ്പു കാറപകടത്തിൽപ്പെട്ടു നടക്കാൻ പോലുമാകില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നതിനുശേഷമാണ് എവറസ്റ്റ് കയറിയത്.