സ്വന്തം മൂത്രം കുടിക്കുകയും ചെയ്ത് ഒരു ജീവിതം. 23 വര്‍ഷമായി ഈ ജീവിതരീതി പിന്തുടരുന്നതിനാല് ഒരു പാരസെറ്റമോള്‍ പോലും കഴിക്കേണ്ടി വന്നിട്ടില്ല.
ഇതിനിടയില്‍ പനിയും നീര്വീഴ്ചയുമെല്ലാം വന്നപ്പോഴും ബസുമക്ക് മരുന്നായത് സ്വന്തം മൂത്രം മാത്രം.
ആലുവയില്‍ നടക്കുന്ന വേള്‍ഡ് യൂറിന്‍ തെറാപ്പി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാവേലിക്കര ചെട്ടിക്കുളങ്ങര തട്ടാരമ്പലം അംബികാലയത്തില്‍ ബസുമ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ സ്വന്തം ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.
മില്‍മ തിരുവനന്തപുരം യൂണിയനില്‍ സാങ്കേതിക വിഭാഗം മാനേജരായിരുന്ന ബാലസുബ്രഹ്മണ്യ ഗോപാല്‍ രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്.
മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കേട്ടറിവുണ്ടായിരുന്നെങ്കിലും കൂടുതല്‍ പഠിക്കാനാരംഭിച്ചത് 2000ലാണ്. തുടര്‍ന്ന് മൂത്രത്തിന്റെ രോഗപ്രതിരോധ ശേഷി പ്രചരിപ്പിക്കാന്‍ തുടങ്ങിയതായും ബസുമ പറയുന്നു.
2021ല്‍ യൂണിവേഴ്സല്‍ യൂറിന്‍ യൂസേഴ്സ് യൂണിറ്റിയും നൈസ് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. പിന്നാലെ ആദ്യമായി കോഴിക്കോട് സംസ്ഥാന സമ്മേളനവും 22ല്‍ തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും നടത്തി.
ഇപ്പോള്‍ ആലുവയില്‍ ലോക സമ്മേളനവും.റിട്ട. അദ്ധ്യാപികയായ ഭാര്യ ശ്രീദേവിയും യൂറിന്‍ തെറാപ്പിയില്‍ തൃപ്തയാണ്. ഇതുവരെ തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മറ്റ് രോഗങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ബസുമ പറഞ്ഞു.
18 വര്‍ഷമായി താന്‍ അനുഭവിച്ച സൊറിയാസിസ് രോഗം യൂറിന്‍ തെറാപ്പിയിലൂടെ ഭേദമായെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം വെള്ളനാട് കുളക്കോട് ശിവാനന്ദത്തില്‍ ഡോ. പരമേശ്വരന്‍പിള്ളയും രംഗത്തെത്തി.
ഹോമിയോപ്പതി ഡോക്ടറാണെങ്കിലും കോട്ടയം ജുവനൈല്‍ ഹോമില്‍ നിന്ന് 2010ല്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചയാളാണ് പരമേശ്വരന്‍പിള്ള.
ഹോമിയോപ്പതി ചികിത്സയിലൂടെ രണ്ട് വട്ടം രോഗം ഭേദമായെങ്കിലും ആറ് മാസത്തിന് ശേഷം വീണ്ടുമെത്തി. ഒടുവില്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിരിക്കുമ്പോഴാണ് യൂറിന്‍ തെറാപ്പിയെ കുറിച്ചറിഞ്ഞത്.
വിഷമിച്ചാണെങ്കിലും പരീക്ഷിച്ചപ്പോള്‍ കുറവുണ്ടായി. ആറ് മാസം കൊണ്ട് പൂര്‍ണമായി മാറി. അഞ്ച് വര്‍ഷമായി രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.