വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്ക് കൈമാറാൻ വസ്ത്രം ചോദിച്ച് ആളുകളെത്തിയപ്പോൾ തന്റെ കടയിലെ മുഴുവൻ തുണികളും നൽകിയിരിക്കുകയാണ് ഒരു വ്യാപാരി. പാലക്കാട് കുമരനെല്ലൂരിലെ വ്യാപാരി അഷറഫാണ് തന്റെ കടയിലെ തുണിത്തരങ്ങളെല്ലാം നൽകിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് കൊണ്ടുപോവാന്‍ കുറച്ച് വസ്ത്രം നല്‍കാമോ എന്ന് ചോദിച്ചാണ് കുമരനെല്ലൂരിലെ വസ്ത്ര വ്യാപാരിയായ അഷ്റഫിന്റെ കടയിലെത്തിയത്.
തുടർന്ന് മുഴുവൻ കൊണ്ടുപൊയ്ക്കോളൂ എന്ന് പറഞ്ഞ് അഷ്റഫ് തുണികളെല്ലാം അവർക്ക് നൽകുകയായിരുന്നു.
തുണിത്തരങ്ങള്‍ എല്ലാം കൈമാറിയാലെങ്ങനെ ഉപജീവനമെന്ന് സംശയം പ്രകടിപ്പിച്ചവരോട് ജീവനെക്കാളും വലുതലല്ലോ കടയിലെ സാധനങ്ങളെന്നാണ് അഷ്റഫ് പറഞ്ഞത്.