സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്.
ഇത്തരത്തില്‍ വാഹനത്തില്‍ അഭ്യാസം കാണിച്ച് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടി വരികയാണ്.
പോലീസ് നടപടികള്‍ പോലും ഇത്തരക്കാരെ മരണക്കളികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള്‍ അഭ്യാസങ്ങള്‍ തുടരുന്നു.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ഈ വീഡിയോ.
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങി, തുറന്ന ഡോറില്‍ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്.
ഗാസിയാബാദ് ഹൈവേയില്‍ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
വീഡിയോയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.