ശുചിമുറിയിൽവച്ചു തന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പെരുന്പാന്പിനെ കഴുത്തുഞെരിച്ചുകൊന്ന് തായ്ലൻഡ് യുവാവ്. ക്ലോസ്റ്റിലിരിക്കുന്പോൾ യുവാവിന്റെ വൃക്ഷണസഞ്ചിയിൽ പെരുന്പാന്പു കടിക്കുകയായിരുന്നു.
എന്താണു സംഭവിച്ചതെന്നു മനസിലാകാതെ അലറിവിളിച്ചെഴുന്നേറ്റ യുവാവ് കണ്ടതു ക്ലോസ്റ്റിനുള്ളിൽ ചുറ്റിയിരിക്കുന്ന സാമാന്യം വലിപ്പമുള്ള പെരുന്പാന്പിനെയാണ്.
പിന്നെ അവിടെ നടന്നത്, പെരുന്പാന്പും യുവാവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവിൽ പെരുന്പാന്പിന്റെ കഴുത്തിൽ പിടിത്തം കിട്ടിയ യുവാവ് അതിനെ ഞെരിച്ചുകൊന്നു.
പാന്പിന്റെ മരണം ഉറപ്പാക്കിയശേഷമാണ് ആശുപത്രിയിലേക്കു പോകാൻ തയാറായത്. വൃഷ്ണസഞ്ചിക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ച ഇതിന്റെ വീഡിയോ പതിനായിരങ്ങളാണ് കണ്ടത്. ഇത്തരം സംഭവങ്ങൾ നടക്കുമെന്നു മുന്നറിയിപ്പു നൽകാനും ബോധവത്കരിക്കാനും വേണ്ടിയാണ് തന്റെ അനുഭവം പങ്കുവച്ചതെന്നു യുവാവ് പറഞ്ഞു. പെരുന്പാന്പിനെ കൊല്ലാതെ തനിക്കു മറ്റു പോംവഴികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.