പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ച് ‘ഐ ​ല​വ് യു’ ​എ​ന്ന് പ​റ​ഞ്ഞ് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന; പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ യു​വാ​വി​ന് ര​ണ്ടു​വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി. മും​ബൈ​യി​ലാ​ണ് സം​ഭ​വം. 

പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്ര​തി​ക്ക് 19 വ​യ​സാ​യി​രു​ന്നു. പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു. 2019 ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ 19 കാ​ര​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. 

ചാ​യ​പ്പൊ​ടി വാ​ങ്ങാ​നാ​യി ക​ട​യി​ലേ​ക്ക് പോ​യ മ​ക​ൾ ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് മ​ട​ങ്ങി എ​ത്തി​യ​തി​ന്‍റെ കാ​ര​ണം തി​ര​ക്കി​യ​പ്പോ​ഴാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ വ​ച്ച് ഒ​രാ​ൾ ത​ന്‍റെ കൈ​യി​ൽ പി​ടി​ച്ച് ‘ഐ ​ല​വ് യൂ’ ​എ​ന്ന് പ​റ​ഞ്ഞ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

എ​ന്നാ​ൽ ഇ​യാ​ളു​ടെ വാ​ക്കു​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​മാ​ന​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും കൈ​യേ​റ്റ​മാ​യി മാ​ത്ര​മേ സം​ഭ​വ​ത്തെ ക​ണ​ക്കാ​നാ​വൂ എ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment