പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി യുവാവ്. തമിഴ്നാട് നാമയ്ക്കലിലാണ് സംഭവം. ഭഗവതി (20) ചിക്കൻ റൈസിൽ വിഷം ചേർത്താണ് വീട്ടുകാർക്ക് നൽകിയത്. യുവാവിന്റെ അമ്മയും മുത്തച്ഛനുമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് മരിച്ചത്.
ഒരു പെൺകുട്ടിയുമായി യുവാവിന് പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇതിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ജില്ലാ കളക്ടർ ചിക്കൻ റൈസ് വിറ്റ കട പൂട്ടിച്ചിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വിഷം ചേർത്തയായി കണ്ടെത്തിയത്.
ഇതിന് പിന്നാലെ ചോദ്യം ചെയ്യലിൽ തനിക്ക് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇത് കൂടാതെ മറ്റാരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും യുവാവ് പറഞ്ഞു. കൂടാതെ യുവാവിനോട് ജോലിക്ക് പോകാൻ നിർബന്ധിച്ചതും കൊലപാതകത്തിന് കാരണമായി.
പാർട്ട് ടൈം ജോലി ചെയ്ത് കിട്ടിയ ആദ്യ ശമ്പളത്തിനാണ് വീട്ടുകാർക്ക് ചിക്കൻ റൈസ് ഇയാൾ വാങ്ങി നൽകിയത്. വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കുമായി യുവാവ് ആറ് പാക്കറ്റ് ചിക്കൻ റൈസ് വാങ്ങി അതിൽ വിഷം കലർത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.