രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്.
അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.
മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്.
നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്.