പുതുച്ചേരി: മദ്യപിക്കാനായി ഭാര്യ പണം നല്കാഞ്ഞതില് മനംനൊന്ത് അമ്പതുകാരന് ആത്മഹത്യ ചെയ്തു. പുതുച്ചേരിയിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഇയാള്‍ എന്നും മദ്യപിച്ചുവന്ന് ഭാര്യയോടു വഴക്കുണ്ടാക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം ഭാര്യ പണം നല്‍കില്ലെന്നു തറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് വീടിനുള്ളില്‍ കയറി വാതിലടച്ച് സാരിത്തുമ്പില്‍ ജീവനൊടുക്കുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ ഭാര്യ ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മദ്യപിക്കാന്‍ ഭാര്യ പണം നല്കാഞ്ഞതില് പ്രതിഷേധിച്ച് അമ്പതുകാരന് ആത്മഹത്യ ചെയ്തു
