ബെയ്ജിംഗ്: തീ വിഴുങ്ങിയ ബഹുനില കെട്ടിടത്തിന്റെ 23-ാം നിലയിൽ കുടുങ്ങിയ ആൾ രക്ഷപെടുന്നതിനായി കെട്ടിടത്തിൽനിന്നു താഴേയ്ക്കു തൂങ്ങിയിറങ്ങി. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലെ ഇരുപത്തിമൂന്ന് നിലയുള്ള റസിഡൻഷൽ അപ്പാർട്ട്മെന്റിലെ തീപിടുത്തത്തിൽനിന്നു രക്ഷപ്പെടാൻ ഒരാൾ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തായത്.
ഡിസംബർ പതിമൂന്നിനായിരുന്നു സംഭവമെന്നാണു സൂചന. തീപിടിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആൾ കെട്ടിടത്തിന്റെ പുറത്തുള്ള കന്പിയിൽ സാഹസികമായി തൂങ്ങിനിന്ന് ഒരു ഗ്ലാസ് തകർത്ത് മറ്റൊരു മുറിയിലേക്കു പ്രവേശിക്കുവാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ.
അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെടുന്പോൾ അവിടെയെത്തിയ രക്ഷാപ്രവർത്തകർ ഗ്ലാസ് തകർത്ത് അദ്ദേഹത്തെ മുറിക്കുള്ളിലേക്കു കയറ്റി രക്ഷപെടുത്തുകയായിരുന്നു. നിസാര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.