പല മാതാപിതാക്കൾക്കും പെൺകുട്ടികളെ പുറത്തേക്ക് വിടാൻ പേടിയാണ്. എന്നാൽ മകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഒരു പിതാവ് ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
സുരക്ഷ ഉറപ്പാക്കുവാനായി മകളുടെ തലയിൽ സിസിടിവി ക്യാമറയാണ് പിതാവ് സ്ഥാപിച്ചത്. പാകിസ്ഥാനിലാണ് ഈ വിചിത്ര സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
ഇതിലൂടെ താന്‍ എവിടെയല്ലാം പോകുന്നുവെന്ന് പിതാവിന് അറിയാന്‍ കഴിയുമെന്നും അതിലൂടെ തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുമെന്നും യുവതി പറഞ്ഞു.
പിതാവിന്റെ ഈ തീരുമാനത്തെ താന്‍ അനുസരിച്ചെന്നും യുവതി വ്യക്തമാക്കി. പിതാവാണ് തന്റെ സെക്യൂരിറ്റി ഗാര്‍ഡെന്നും ഈ ക്യാമറയിലൂടെ അദ്ദേഹം തന്നെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.