എന്തായാലും കൊറോണയൊക്കെയല്ലേ…ഇരിക്കട്ടെ എന്റെ വക ഒരു സദ്യ ! ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടുകാര്‍ക്ക് ‘കൊറോണ സദ്യ’ ഒരുക്കിയ യുവാവ് പിടിയില്‍; സ്‌നേഹത്തോടെ വിളിച്ചപ്പോള്‍ സദ്യ ഉണ്ണാന്‍ എത്തിയത് 50ലധികം ആളുകള്‍…

രാജ്യത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ലംഘനം തുടരുകയാണ്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ മുറയ്ക്ക് പോലീസ് പൊക്കി അകത്തിടുന്നുമുണ്ട്.

തഞ്ചാവൂരില്‍ കൂട്ടുകാര്‍ക്കായി ‘കൊറോണ സദ്യ’ എന്ന പേരില്‍ സദ്യയൊരുക്കിയ യുവാവാണ് ഏറ്റവും ഒടുവിലത്തെ താരം.

സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് യുവാവ് ‘കൊറോണസദ്യ’ എന്ന പേരില്‍ വിരുന്നൊരുക്കിയത്.

ഇവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തഞ്ചാവൂര്‍ ത്യാഗസമുദ്രം ഗ്രാമത്തിലെ ശിവഗുരു (29) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

സാമൂഹിക അകലം പാലിക്കാതെയും മറ്റു കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുമാണ് ഇവര്‍ ഒത്തുകൂടിയതെന്ന് പോലീസ് അറിയിച്ചു.

സദ്യ ഉണ്ണാന്‍ 50ലധികം പേര്‍ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടുകാരുമൊത്ത് ഒന്നിച്ചുകൂടി സദ്യ ഉണ്ണുന്നത് ഫേസ്ബുക്കിലിട്ടതോടെ സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യം വൈറലായിരുന്നു.

ഇതേത്തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദിവ്യകുമാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിരുപ്പൂരില്‍ ജോലിചെയ്തിരുന്ന ശിവഗുരു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആഹാരം പാകം ചെയ്ത് ഒരുമിച്ചിരുന്ന് ഉണ്ണുകയായിരുന്നു.

താനൊരു തമാശയ്ക്കു വേണ്ടിയാണ് സദ്യയൊരുക്കിയതെന്ന് ശിവഗുരു പോലീസിനു മൊഴി നല്‍കി

Related posts

Leave a Comment