ബംഗളൂരു: ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് ഓടി രക്ഷപ്പെടുത്തുകയായിരുന്നു.
ശൈശവവിവാഹത്തിനുള്ള ശ്രമം നടക്കുന്നത് അറിഞ്ഞതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.