ബംഗളൂരു: പാരപ്പന അഗ്രഹാരയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. തുമക്കൂരു സ്വദേശിനിയായ അനുരാധ (33) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഭർത്താവ് രാജശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു.
അനുരാധയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ജീവനൊടുക്കിയതാണെന്നു പറഞ്ഞാണു രാജശേഖർ പാരപ്പന അഗ്രഹാര സ്റ്റേഷനിൽ എത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞു.
തുടർന്നു രാജശേഖർ കുറ്റസമ്മതം നടത്തുകയായിരുന്നു. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും ഒരു വർഷം മുൻപാണു പ്രണയിച്ചു വിവാഹിതരായത്.
എന്നാൽ മറ്റൊരു യുവതിയുമായി രാജശേഖർ അടുപ്പത്തിലായി. ഇതേച്ചൊല്ലി നടന്ന വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.