യു​വ​തി​യെ കാ​ണാ​താ​യി​ട്ട് 34 ദി​വ​സം; ജീ​വ​നൊ​ടു​ക്കി​യ കാ​മു​ക​ന്‍റെ ഫോ​ണി​ലെ കോ​ഡ് ഡീ​കോ​ഡ് ചെ​യ്ത പോ​ലീ​സ് ചെ​ന്നെ​ത്തി​യ​ത് കാ​മു​കി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ

മുംബൈ: ക​ഴി​ഞ്ഞ 34 ദി​വ​സ​മാ​യി കാ​ണാ​താ​യ 19 കാ​രി​യുടെ മൃ​ത​ദേ​ഹം ന​വി മും​ബൈ​യി​ലെ ഖാ​ർ​ഘ​ർ മേ​ഖ​ല​യി​ൽ നിന്ന് ക​ണ്ടെ​ത്തി. ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത കാ​മു​ക​ൻ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

കാ​മു​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഇ​യാ​ൾ ഒ​രു കോ​ഡ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തുടർന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​കോ​ഡ് ഡീ​കോ​ഡ് ചെ​യ്തു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​യാ​ള​പ്പെ​ടു​ത്തി​യ മ​ര​ത്തി​ന്‍റെ ന​മ്പ​റാ​യി​രു​ന്നു അ​ത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ഈ ​കോ​ഡ് പോ​ലീ​സി​ന് സഹായകമായി.

താ​നു​മാ​യു​ള്ള പ്ര​ണ​യ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി യു​വ​തി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഡി​സം​ബ​ർ 12 ന് ​സ​യോ​ണി​ലെ കോ​ളേ​ജി​ലേ​ക്ക് പോ​യ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലം​ബോ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഡി​സം​ബ​ർ 12 ന് ​ജു​യി​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച്‌ ക​ലം​ബോ​ലി സ്വ​ദേ​ശി​യാ​യ വൈ​ഭ​വ് ബു​റും​ഗ​ലെ, ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക്ക​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി പോ​ലീ​സി​ന് സ​ന്ദേ​ശ​വും ല​ഭി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ബു​റു​ങ്കാ​ലെ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നിന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

 

Related posts

Leave a Comment