സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിവാഹ തട്ടിപ്പ് നടത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. കഴിഞ്ഞ വർഷത്തെ യുപിഎസ്സി മെയിൻ പരീക്ഷ പാസായെന്നും അഭിമുഖ പരീക്ഷയ്ക്കായി കാത്തിരിക്കുന്നു എന്നും വധുവിന്റെ വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് യുവാവ് വിവാഹം നടത്തിയത്.
സിവിൽ സർവീസ് പരീക്ഷ പാസായന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥയെയാണ് വിജയ് സിംഗ് എന്നയാൾ വിവാഹം ചെയ്തത്. വധുവിനേയും വീട്ടുകാരേയും വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജ പത്രവാർത്തയും സൃഷ്ടിച്ചിരുന്നു.
അവസാനം വിജയ് സിംഗിന്റെ കള്ളങ്ങൾ മനസിലാക്കിയ ഭാര്യങ്ങൾ സത്യാവസ്ഥയെ കുറിച്ച് ഇയാളോട് അന്വേഷിച്ചപ്പോൾ മാനസികമായും ശാരീരികമായും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് സിംഗിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇവരുടെ വിവാഹം 2023ൽ ആയിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.