ഭാരം ഉയർത്തുന്നതും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. തൊഴിലിന്റെ ഭാഗമായി ഒരു ദിവസം നൂറുകണക്കിന് സിമന്റ് ചാക്കുകൾ ചുമക്കാൻ കഴിയുന്നവർ നമുക്കിടയിലുണ്ട്. ഭാരം ഉയർത്താൻ അവർ കൈകളോ തോളോ ഉപയോഗിക്കുന്നു.
എന്നാൽ ഒരാൾ 50 കിലോ ഭാരമുള്ള സിമന്റ് ബാഗ് പല്ലുകൊണ്ട് ഉയർത്തുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരു യുവാവ് 50 കിലോ സിമന്റ് ബാഗ് ഉയർത്തുന്ന രസകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഈ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ് ഇപ്പോൾ.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു യുവാവ് തന്റെ പല്ലുകൾ കൊണ്ട് ബാഗ് എടുക്കുന്നത് കാണാം. ഒരു സിമന്റ് ചാക്ക് പല്ലിൽ പിടിച്ച് മറ്റൊരിടത്തേക്ക് പോയി അവിടെ നിന്ന് മറ്റൊരു സിമന്റ് ചാക്ക് മുതുകിൽ കയറ്റുന്നു. സാവധാനം അയാൾ രണ്ട് ചാക്കുകളുമായി ഒരു വീട്ടിൽ പ്രവേശിച്ച് അവിടെ ഇടുന്നു.
സമാനമായ ഉള്ളടക്കം ചിത്രീകരിക്കുന്ന മറ്റ് നിരവധി വീഡിയോകളും അദ്ദേഹം അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ കണ്ടാൽ ആരായാലും ഞെട്ടും. ഇതുവരെ ഈ വീഡിയോ 6 ലക്ഷത്തിലധികം വ്യൂസ് നേടി. അതേസമയം ആയിരക്കണക്കിന് ആളുകൾ വീഡിയോ പങ്കിടുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വീഡിയോയ്ക്ക് അമ്പതിനായിരത്തിലധികം ലൈക്കുകൾ ലഭിച്ചു. നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തുകയും നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.