മാതാജി എന്ന അദ്ഭുതം ! കഴിഞ്ഞ 73 വര്‍ഷമായി ജലപാനവും മലമൂത്ര വിസര്‍ജനവും ഇല്ലാതെ ജീവിക്കുന്ന മനുഷ്യന്‍ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

മൗസാന: ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കില്‍ കുഴഞ്ഞു വീഴുന്നവരാണ് ഒട്ടുമിക്ക ആളുകളും. അപ്പോള്‍ ഒരാള്‍ കഴിഞ്ഞ 73 വര്‍ഷമായി ഭക്ഷണവും ജലപാനവുമില്ലാതെ കഴിച്ചു കൂട്ടുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. 88 വയസുകാരനായ പ്രഹഌദ് ജാനി എന്ന മാതാജിയാണ് ഇത്തരത്തില്‍ 73 വര്‍ഷമായി ഭക്ഷണവും ജലപാനവുമില്ലാതെ ജീവിച്ച് ശാസ്ത്രലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷണവും ജലപാനവുമില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനങ്ങളും ഇദ്ദേഹത്തിനില്ല. മാത്രമല്ല ഇദ്ദേഹം പൂര്‍ണആരോഗ്യവാനാണുതാനും.

രാജസ്ഥാനിലെ മൗസാന ജില്ലയിലാണു പ്രഹഌദ് ജനിച്ചത്. ഏഴാം വയസില്‍ പ്രഹഌദ് വീട്ടില്‍ നിന്നു കാട്ടിലേയ്ക്കു പോയി. തിരിച്ചു നാട്ടില്‍ എത്തിയ ഇയാള്‍ തനിക്കു ദേവിയുടെ അനുഗ്രഹം കിട്ടി എന്ന് അറിയിച്ചു. പിന്നീടങ്ങോട്ട് ചുവന്ന വസ്ത്രവും മുക്കുത്തിയും കമ്മലുമണിഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. ഇതോടെ നാട്ടുകാര്‍ പ്രഹഌദിനെ മാതാജി എന്നു വിളിച്ചു തുടങ്ങി. 15 വയസില്‍ ഇദേഹം വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്നുവരെ ജലപാനം പോലും ഉണ്ടായിട്ടില്ല.

സംഭവം അറിഞ്ഞു സെര്‍ലിന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ നിരീക്ഷിക്കാന്‍ അനുമതിതേടി. തുടര്‍ച്ചയായ പത്തുദിവസം ഇവര്‍ മാതാജിയെ നിരീക്ഷണത്തിനു വിധേയമാക്കി. ഈ പത്തു ദിവസവും ഇദ്ദേഹം ജലപാനം പോലും നടത്തിയിട്ടില്ലയെന്നും അതിനാല്‍ തന്നെ മലമൂത്രവിസര്‍ജനവും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. വീണ്ടും മറ്റൊരു സംഘം ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ നീരീക്ഷണവിധയനാക്കി ഇവരും ആദ്യത്തെ സംഘം കണ്ടെത്തിയ കാര്യങ്ങള്‍ ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നു വിദേശ രാജ്യങ്ങളിലെ പല വൈദ്യശാസ്ത്ര സംഘങ്ങള്‍ പോലും ഇദ്ദേഹത്തെ പരിശോധിച്ചു. പക്ഷേ ജലപാനമില്ലാതെ, മലമൂത്രവസര്‍ജനം നടത്താതെ, ഇത്രയും ആരോഗ്യവാനായി ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കുന്നു എന്ന കാര്യത്തിന് മാത്രം വൈദ്യശാസ്ത്രത്തിന് ഉത്തരമില്ല.

Related posts