മോഷ്ടാക്കള്‍ പലവിധമുണ്ടെങ്കിലും ചൂടുകാലത്ത് ഏറ്റവും പ്രയോജനമുള്ള എസി മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
മലപ്പുറം വളാഞ്ചേരിയിലാണ് മോഷണം. പട്ടാപ്പകല്‍ എ സി ഇന്‍ഡോര്‍ യൂണിറ്റ് മോഷ്ടിച്ച് യുവാവ് കടന്നു കളയുകയായിരുന്നു.
വളാഞ്ചേരി സിറ്റി ചോയ്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷ്ടാവിനായി വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ടൗണിലെ സിറ്റി ചോയ്സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്.
എ.സി ഇന്‍ഡോര്‍ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.