പ്രണയത്തിന് ജാതിയും മതവും ഭാഷയും പ്രായവും നിറവുമൊന്നുമില്ലെന്ന് പറയാറുണ്ട്. എന്തിനോടും പ്രണയം തോന്നാം.
ജൂലിയസ് എന്നയാളുടെ പ്രണയവും ലൈംഗികതാല്പര്യവും ബലൂണുകളോടാണ്. ‘മനോഹരമായ ബലൂണുകള്’ കാണുമ്പോഴെല്ലാം തന്റെ ഹൃദയമിടിപ്പ് കൂടുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒന്നും രണ്ടുമല്ല കഴിഞ്ഞ 50വര്ഷമായി ഇദ്ദേഹം ബലൂണുകളെ പ്രണയിക്കുന്നു. ടിഎല്സി -യുടെ സ്ട്രേഞ്ച് അഡിക്ഷന് എന്ന പരിപാടിയിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ച് ഇദ്ദേഹം തുറന്നു പറഞ്ഞത്.
2013-ലാണ് ഇദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. നാലാമത്തെ വയസില് ആശുപത്രിയില് പ്രവേശിപ്പിച്ച ജൂലിയസിന് അമ്മ ഒരു നീല ബലൂണ് സമ്മാനമായി കൊടുത്തു.
അന്നുമുതലാണ് ജൂലിയസിന് ബലൂണുകളോട് സ്നേഹം തോന്നിത്തുടങ്ങിയത്. വൈകാരികവും ശാരീരികവുമായി ജൂലിയസ് ബലൂണുകളോട് അടുത്തിരിക്കുന്നു.
ചുറ്റുമുള്ള മറ്റാരെയുമോ തന്നെത്തന്നെയോ വേദനിപ്പിക്കാത്തിടത്തോളം അതിലൊരു തെറ്റുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ജൂലിയസ് പറയുന്നത്.
മനോഹരമായ, സില്ക്കിയായ, മിനുസമാര്ന്ന, അതിലോലമായ ബലൂണുകളോട് തനിക്ക് പ്രണയവും ലൈംഗികാകര്ഷണവുമാണെന്ന് ജൂലിയസ് പറയുന്നു.
‘ഞാന് അതിനെ കെട്ടിപ്പിടിച്ച് ചുംബിക്കും, അതാണ് എനിക്ക് ശരിക്കും സ്വര്ഗം’ – ജൂലിയസ് പറയുന്നു. തന്റെ വീട്ടിലുള്ള 50,000 ബലൂണുകളോടും തനിക്ക് ഒരു പ്രത്യേകം ബന്ധമുണ്ട്.
എല്ലാ രാത്രികളിലും നിറയെ ബലൂണുകളും കളിപ്പാട്ടങ്ങളും ഉള്ള മുറിയിലാണ് താന് കിടന്നുറങ്ങുന്നത്.
ബലൂണുകള്ക്ക് ജീവനില്ല എന്ന് തനിക്കറിയാമെന്നും എന്നാല് എപ്പോഴെങ്കിലും തന്റെയീ സ്നേഹം കണ്ടിട്ട് അവയ്ക്ക് ജീവന് വച്ചാലോയെന്ന് താന് ആലോചിക്കാറുണ്ടെന്നുമാണ് ജൂലിയസ് പറയുന്നത്.