തിരുവനന്തപുരം: വനിതാ ഡോക്ടർക്ക് മുന്നിൽ ഓൺലൈൻ ചികിത്സക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾക്കെതിരെ നടപടി എടുക്കാതെ പോലീസ്. ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെയാണ് ഡോക്ടർക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചത്.
ഒരു മാസം മുമ്പായിരുന്നു സംഭവം. ഡോക്ടർ പരാതി നൽകി പത്ത് ദിവസം കഴിഞ്ഞാണ് തമ്പാനൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
‘ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്ന സമയത്ത് 11.53ന് ആണ് 25 വയസ് പ്രായം തോന്നിക്കുന്ന പയ്യൻ വിളിച്ചത്. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസിൽ കാണിച്ചത്.
ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു പിന്നീടാണ് ഇയാളുടെ മുഖം വ്യക്തമായി കണ്ടത്. അസുഖം എന്താണെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും അയാൾ മറുപടി പറഞ്ഞില്ല.
ചാറ്റ് ബോക്സിൽ എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാള്‍ കാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി’ സംഭവത്തെ കുറിച്ചുള്ള ഡോക്ടറുടെ വിശദീകരണം ഇങ്ങനെ.
എന്നാൽ അടുത്ത ദിവസം തന്നെ പരാതി നൽകിയിട്ടും 10 ദിവസത്തിന് ശേഷമാണ് പോലീസ് എഫ്ഐആർ ഇട്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി.