ഈ ലോകത്ത് ഏറ്റവും വിലമതിക്കുന്നതും എന്നാൽ ഏറ്റവും കൂടുതൽ പാഴാക്കുന്നതും സമയമാണ്. ഓരോ സെക്കന്റുകൾക്ക് പോലും അതിന്റെതായ വിലയുണ്ട്. എന്തു കാര്യമാണെങ്കിലും അത് അതിന്റേതായ സമയത്ത് ചെയ്യണം എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. എങ്കിൽ അത്തരത്തിൽ കൃത്യ സമയത്ത് ബുദ്ധിപരമായി പ്രവൃത്തിച്ച ഒരു വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കാണുന്ന ആളാണ് ഷെയ്ൻ റെയിംചെ. ഇയാൾ ഒറിഗൺ ക്വിക്ക് ട്രിപ്പ് പാർക്കിംഗിലെ ഒരു കടയിലേക്ക് കയറുകയായിരുന്നു. വാതില്‍ തുറന്ന് അകത്ത് കടന്നതും നാല് അടി വ്യാസമുള്ള ഒരു സോ ബ്ലേഡ് വളരെ വേഗത്തില്‍ വന്ന ആ വാതിലില്‍ തറച്ച് നിന്നു. കടയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിയുകയും ഇവ സാമൂഹിക മാധ്യമത്തിൽ വീഡിയോ വൈറലാവുകയും ചെയ്തു. സമീപത്തെ നിര്‍മ്മാണ സ്ഥലത്ത് നിന്നും തെന്നിമാറിയ ബ്ലേഡ് അതിവേഗതയില്‍ ഉരുണ്ട് വരികയായിരുന്നു.
‘ഞാൻ ഇവിടെ കടയിലേക്ക് നടക്കുകയായിരുന്നു, ഞാൻ വാതിലിൽ കൈ വെച്ചു, ഇവിടെ മൂലയിൽ നിന്ന് ഒരു വലിയ ശബ്ദവും നിലവിളിയും ഞാൻ കേട്ടു. ഒരു പുക മേഘം ഉയർന്ന് ഒരാൾ കുഴിയിൽ വീഴുന്നതും നാലടി ബ്ലേഡ് എന്റെ നേരെ ഉരുണ്ട് വരുന്നതും ഞാന്‍ കണ്ടു. അവസാന നിമിഷം എനിക്ക് കൗണ്ടറിലേക്ക് കയറാന്‍ പറ്റി. ആ നിമിഷം ഉരുണ്ടു വന്ന ബ്ലേഡ് കടയുടെ വാതിലില്‍ തറച്ച് കയറി’ സംഭവത്തെ കുറിച്ച് റെയിംചെ പറഞ്ഞതിങ്ങനെ.
അതേസമയം ബ്ലേഡ് ഉരുണ്ടുവരുന്ന കാഴ്ച കണ്ട് റെയിംചെ അവിടെ പേടിച്ച് നിന്നിരുന്നെങ്കിൽ കാര്യങ്ങള്‍ കൈവിട്ടുപോയേനെ. വൈറലായ ഈ വീഡിയോ കണ്ട് നിരവധിപേരാണ് റെയിംചെ ഒരു ഭാഗ്യവാനാണെന്ന കമന്റുമായി എത്തിയത്.
NEW: Oregon man almost gets sawed in half after a 4-foot saw blade comes spinning across a Quik Trip parking lot.
— Collin Rugg (@CollinRugg) March 31, 2024
Insane.
Shane Reimche had just entered the store when the blade struck the store wall where he just had been.
The out-of-control saw blade came from a nearby… pic.twitter.com/7K1joQoZ2J