ഭക്ഷണത്തിന്റെ രുചിക്കൊപ്പം വൃത്തിക്കും നമ്മൾ പ്രാധാന്യം നൽകാറുണ്ട്. അപ്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് നേരിട്ട് കണ്ടാലോ? എന്തായിരിക്കും അവസ്ഥ. ഇത്തരത്തിൽ പല വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ ഉയർന്നുവരാറുമുണ്ട്.
എന്നാൽ പാർട്ടിക്കിടെ ഒരാൾ കൈകൊണ്ട് നൂഡിൽസ് കുഴയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. ഒരു വിരുന്നിനായി സജ്ജീകരിച്ച ഭക്ഷണ കൗണ്ടറിലാണ് സംഭവം.
ഒരു കൈയിൽ സ്പൂൺ ഉണ്ടെങ്കിലും അയാളുടെ രണ്ടു കൈപ്പത്തിയും നൂഡിൽസിൽ തന്നെയാണ്. അടുപ്പിൽ തീ കത്തുന്നതും വീഡിയോയിൽ കാണാം. മുകേന്ദ്ര മൗര്യ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആറു ദിവസം മുന്‍പ് പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ 2 മില്യൺ കാഴ്ചക്കാരാണ് ലഭിച്ചത്.
ആഹാരം ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തിനെ കുറിച്ചും ഇത്തരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ആഹാരം കഴിക്കുവന്നവര്ക്കു വരാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ഭൂരിഭാഗവും. എന്നാൽ വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇതോടെ കല്ല്യാണ വീട്ടിൽ നിന്നുള്ള ആഹാരം കഴിപ്പ് നിർത്തിയെന്നാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക