കോഴിക്കോട്: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തും രണ്ട് കൂട്ടാളികളും അറസ്റ്റിൽ. മണ്ണഞ്ചിറയിലെ പറമ്പിൽ ഇന്നലെ വൈകിട്ടാണ് നൂറാം തോട് സ്വദേശി നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. മുക്കം സ്വദേശി റാഫി, തിരുവമ്പാടി സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ബുധനാഴ്ച മുതൽ കോളജ് വിദ്യാർഥിയായ അഭിജിത്തിനെ കാണുന്നില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകി. മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് നിതിന്റെ മൃതദേഹം ലഭിക്കുന്നത്.
ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി അഭിജിത് കീഴടങ്ങുകയായിരുന്നു. നിതിന് അഭിജിത്തിന്റെ ഭാര്യയുമായുള്ള സൗഹൃദത്തെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.