വര്‍ക്ക്ഹോളിക് ആയ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലൊരു പിതാവിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജോലി ചെയ്യുന്ന ഓഫീസിനോടുള്ള അമിതമായ സ്നേഹം മൂലം ഓഫീസിന്റെ പേര് തന്റെ മകന് ഇട്ട
ഇന്തോനേഷ്യന്‍ സ്വദേശിയായ സമേത് വഹുദി എന്ന 38കാരനാണ് കക്ഷി.
ഇദ്ദേഹം ജോലി ചെയ്യുന്നത് ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലാണ്.
തന്റെ രണ്ടാമത്തെ വീടായാണ് ഇയാള്‍ ഓഫീസിനെ കാണുന്നത്. ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്നാണ് ഇദ്ദേഹം കുട്ടിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്.
വഹുദിയുടെ ജോലിയോടുള്ള സ്നേഹം ഭാര്യക്കും നന്നായി അറിയാം. തനിക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിടും എന്ന നിബന്ധനയിലാണ് ഇയാള്‍ വിവാഹം കഴിച്ചതും.
എന്നാല്‍ അന്ന് അവളത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവാഹശേഷം സ്വഭാവമൊക്കെ മാറും എന്നാണ് അവള് കരുതിയത്.
എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല അയാള്‍ ജോലിയോടും ജോലിസ്ഥലത്തോടും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടനായി തീരുകയും ചെയ്തു.
ഭാര്യ ഗര്‍ഭിണിയായപ്പോഴും കുട്ടി ജനിച്ചാല്‍ കുട്ടിക്ക് താന്‍ ജോലിചെയ്യുന്ന ഓഫീസിന്റെ പേര് തന്നെ ഇടുമെന്ന തീരുമാനത്തില്‍ അയാള്‍ ഉറച്ചു നിന്നു.
തുടര്‍ന്ന് കുഞ്ഞു പിറന്നപ്പോള്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്ന് പേരിടുകയായിരുന്നു. ഈ പേരിനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബ പേരായ ഡിങ്കോയും ചേര്‍ത്തിട്ടുണ്ട്.